Monday 24 September 2018 09:34 AM IST : By സ്വന്തം ലേഖകൻ

ടൊവിനൊ ‘ഒരു കുപ്രസിദ്ധ പയ്യന്‍’; ആകാംക്ഷയുണർത്തി ട്രെയിലർ: വിഡിയോ കാണാം

payyan

ഒരു കുറ്റാന്വേഷണ സിനിമയുടെ സകല സൂചനകളും നൽകി, ടൊവിനൊ തോമസിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ന്റെ ട്രെയിലർ. വിവാദമായ ഒരു കൊലപാതകത്തെ അധികരിച്ചാണ് ചിത്രം. ടൊവിനോയുടെ വ്യത്യസ്ത ഗറ്റപ്പും ഗ്രാമീണ പശ്ചാത്തലവും കോടതി–ജയിൽ രംഗങ്ങളുമൊക്കെ ചേർന്ന ഒരു ത്രില്ലറാണ് ചിത്രം. നിമിഷ സജയനും അനു സിത്താരയുമാണ് നായികമാർ. നിമിഷ ഒരു അഭിഭാഷകയുടെ വേഷത്തിലാണ്. നെടുവേണവും ശരണ്യ പൊന്‍വണ്ണനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീവന്‍ ജോബ് തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. നംവംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, മഞ്ജുവാണി തുടങ്ങിയവരും താരനിരയിലുണ്ട്. പ്രേക്ഷക–നിരൂപക ശ്രദ്ധ നേടിയ തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ നിൽ അജയന്‍ എന്ന പാല്‍ക്കാരന്റെ വേഷത്തിലാണ് ടൊവിനോ.

വിഡിയോ കാണാം: