Saturday 16 February 2019 02:34 PM IST : By സ്വന്തം ലേഖകൻ

സിമ്പുവിന്റെ അനിയൻ ഇസ്ലാം മതം സ്വീകരിച്ചു; ചടങ്ങുകൾ അച്ഛന്റെയും ചേട്ടന്റെയും സാന്നിധ്യത്തിൽ

kuralarasan-new

നടൻ സിമ്പുവിന്റെ അനിയനും ടി.ആറിന്റെ ഇളയ മകനുമാണ് സംഗീത സംവിധായകനായ കുരലരശൻ. കുരൽ ഇസ്ലാം മതം സ്വീകരിച്ചതാണ് കോളിവുഡിലെ ഏറ്റവും പുതിയ വാർത്ത.

അച്ഛൻ ടി.രാജേന്ദ്രന്റെയും സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു കുരലരശന്റെ മതംമാറ്റ ചടങ്ങുകൾ.

അഭിനേതാവായാണ് കുരലരസൻ സിനിമയിലെത്തിയത്. പിന്നീട് സംഗീതത്തിലേക്കു തിരിഞ്ഞു.

‘അലൈ’, ‘സൊന്നാല്‍ താന്‍ കാതല’ എന്നീ ചിത്രങ്ങളിലാണ് കുരലരസൻ അഭിനയിച്ചിട്ടുള്ളത്. സിമ്പു നായകനായ ‘ഇത് നമ്മ ആള്’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനും കുരലരസനാണ്.

മുൻപ് എ.ആർ.റഹ്മാൻ, യുവൻ ശങ്കർ രാജ ജയ് തുടങ്ങി തമിഴ് സിനിമയിലെ പല പ്രമുഖരും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.