Saturday 21 July 2018 10:58 AM IST : By സ്വന്തം ലേഖകൻ

കുട്ടനാട്ടിലെ ബ്ലോഗെഴുത്തുകാരനായി മമ്മൂട്ടിയെത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

kuttanadan-blog

തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ’അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രത്തിന് പിന്നാലെ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിലേക്ക്. സേതുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ’ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു.

തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’ഒരു കുട്ടനാടൻ ബ്ലോഗ്’. കുട്ടനാട്ടിലെ ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിലെ ബ്ലോഗെഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് മറ്റു താരങ്ങൾ. ഓഗസ്റ്റ് 15ന് ചിത്രം തിയറ്ററുകളിലെത്തും.