Tuesday 11 December 2018 04:49 PM IST : By സ്വന്തം ലേഖകൻ

‘‘അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നു മോചിപ്പിച്ചു, പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി’’

m

നടി ലക്ഷ്മി പ്രിയയുടെ മകൾ മാതംഗിയെക്കുറിച്ച് അച്ഛൻ ജയ് ദേവ് ഫേസ്ബുക്കിൽ കുറിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറൽ. കുട്ടികളുടെ മനസ്സ് എത്ര നിഷ്കളങ്കമാണെന്ന് വ്യക്തമാക്കുന്നതാണ് ജയ് ദേവിന്റെ പോസ്റ്റ്. കുരിശിൽ തറച്ച കർത്താവിന്റെ രൂപത്തിലെ ചോര കണ്ട് കർത്താവിനെ പരിചരിച്ച മാതംഗിയുടെ കഥയാണ് പോസ്റ്റ്.

m-new

‘‘എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത്. അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു. പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു. എന്നിട്ട് ബെഡ്റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ...അഭിമാനിക്കുന്നു, അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്’’.– അദ്ദേഹം കർത്താവിന്റെ ചിത്രത്തിനൊപ്പം കുറിച്ചു.

‘‘അമ്മേടെ കണ്ണന് ഉമ്മ…. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ…. അമ്മയ്ക്കും അഭിമാനം…. എന്റെ മുത്തിന്റെ അമ്മയാവാൻ കഴിഞ്ഞതിൽ….ഭഗവാന് നന്ദി’’.– ഭർത്താവിന്റെ പോസ്റ്റിന് താഴെ മകളെക്കുറിച്ച് ലക്ഷ്മി പ്രിയ കുറിച്ചതിങ്ങനെ.