Tuesday 30 June 2020 11:34 AM IST : By സ്വന്തം ലേഖകൻ

‘നമ്മളൊക്കെ വളർന്നു വളർന്നു വലിയ ആൾക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം’! കുട്ടിക്കാല ഓർമ പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

lakshmi

മലയാളത്തിന്റെ പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ലക്ഷ്മി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, ലക്ഷ്മി തന്റെ ഒരു കുട്ടിക്കാല ഓർമ പങ്കുവയ്ക്കുന്ന വിഡിയോയാണ് വൈറൽ.

‘നമ്മളൊക്കെ വളർന്നു വളർന്നു വലിയ ആൾക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം.
എത്രയൊക്കെ വളർന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓർമകളൊക്കെ എല്ലാർക്കും ഇണ്ടാവും ല്ലെ..
അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം.
അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു...’ എന്ന കുറിപ്പോടെയാണ് ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.