Friday 14 December 2018 10:45 AM IST : By സ്വന്തം ലേഖകൻ

അപകട രംഗത്തില്‍ ഡ്യൂപ്പില്ലാതെ ലാൽ; കൈയടിച്ച് പ്രേക്ഷകർ: വിഡിയോ കാണാം

lal

സംവിധായകൻ,തിരക്കഥാകൃത്ത്,നിർമ്മാതാവ്,നടൻ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച താരമാണ് ലാൽ. അഭിനയത്തിലെ തനതു ശൈലിയിലൂടെ തനിക്കു കിട്ടിയ ഓരോ കഥാപാത്രവും ഒന്നിനൊന്നു വ്യത്യസ്തമാക്കാൻ അദ്ദേഹത്തിനായി. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ലാലിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരമുൾപ്പടെ നിരവധി ബഹുമതികളും സ്വന്തമായി.

ഇപ്പോൾ ബാഹുബലി നായകൻ പ്രഭാസിനൊപ്പം ‘സഹോ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറുകയാണ് ലാൽ.

എന്നാൽ ഇപ്പോൾ ലാലിനെ വാർത്തകളിൽ താരമാക്കുന്നത് ഒരു വിഡിയോ ക്ലിപ്പാണ്. തന്റെ പുതിയ ചിത്രങ്ങളിലൊന്നിൽ, ഡ്യൂപ്പിന്റെ സഹായമില്ലാതെ ആക്ഷൻ രംഗത്തിൽ പങ്കെടുക്കുന്ന ലാലിനെയാണ് വിഡിയോയിൽ കാണുന്നത്.

ശ്രമകരമായ ഒരു രംഗത്തിൽ, റോപ്പിന്റെ സഹായത്താൽ പിന്നിലേക്കു പറന്നു വീഴുന്ന ലാലിന്റെ മെയ് വഴക്കവും അർപ്പണബോധവും സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.

ഏത് ചിത്രമാണെന്നോ, എവിടെയാണ് ചിത്രീകരണമെന്നോ വിഡിയോയിൽ വ്യക്തമല്ല.