Tuesday 10 September 2019 09:20 AM IST : By സ്വന്തം ലേഖകൻ

സാരിയിൽ തിളങ്ങി മീനാക്ഷി, താരരാവിൽ വിവാഹ വിരുന്ന്! ലാൽ ജോസിന്റെ മകളുടെ വെഡ്ഡിങ് റിസപ്ഷൻ: വിഡിയോ

lal-new

മലയാളത്തിന്റെ പ്രിയസംവിധായകൻ ലാൽജോസിന്റെ മകൾ ഐറിൻ മേച്ചേരിയുടെ വിവാഹചിത്രങ്ങളും വിഡിയോയുമൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവനന്തപുരം സ്വദേശിയായ ജോഷ്വായുമായുള്ള ഐറിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ സിനിമാ–സാമൂഹ്യ രംഗത്തെ പ്രമുഖർ എത്തിയിരുന്നു.

വിവാഹ ചടങ്ങുകളിൽ ആദ്യാവസാനം സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപും മീനാക്ഷിയും. അപൂർവമായി മാത്രം പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന മീനാക്ഷി അതുകൊണ്ടു തന്നെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

ഇപ്പോഴിതാ, വിവാഹ വിരുന്നിന്റെ വിഡിയോയും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു.

വിവാഹ സൽക്കാര ചടങ്ങിൽ മലയാള സിനിമയിലെയും മറ്റു രംഗങ്ങളിലെയും പ്രമുഖര്‍ പങ്കെടുത്തു.ഷാജി കൈലാസ്, ആനി, ചിപ്പി, രഞ്ജിത്ത്, നന്ദു, നെടുമുടി വേണു, മുരളി ഗോപി തുടങ്ങി നിരവധി പേർ വിരുന്നിൽ പങ്കെടുക്കാൻ എത്തി.