Tuesday 20 August 2019 10:28 AM IST : By സ്വന്തം ലേഖകൻ

‘എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിന് ഇരുപതു വയസ്സ്’! പ്രിയപ്പെട്ട ചക്കുവിന് ലാൽജോസിന്റെ പിറന്നാൾ ആശംസ

lal

മലയാളത്തിന്റെ പ്രിയസംവിധായകൻ ലാൽ ജോസിന്റെ മൂത്തമകൾ ഐറിന്റെ വിവാഹ നിശ്ചയ വിഡിയോ ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയയും പ്രേക്ഷകരും ഏറ്റെടുത്തത്. ലാൽ ജോസാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ ആരാധകരുമായി പങ്കുവച്ചത്.

ഇപ്പോഴിതാ ഇളയ മകൾ കാതറിന് ജൻമദിനാശംസകൾ നേർന്ന് ലാൽ ജോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു. ഇന്നലെയായിരുന്നു കാതറിന്റെ ജൻമദിനം.

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഷൂട്ടിങ് കഴിഞ്ഞു വരുമ്പോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിന് ഇന്ന് ഇരുപതു വയസ്സ്. ഹാപ്പി ബര്‍ത്ഡേ ചക്കു’.– മാവിൻ തൈ നടുന്ന മകളുടെ ചിത്രം പങ്കുവച്ച് ലാല്‍ ജോസ് കുറിച്ചു.
താരങ്ങളുള്‍പ്പടെ നിരവധിയാളുകൾ ലാല്‍ ജോസിന്റെ കുറിപ്പിനു താഴെ കാതറിന് ആശംസകള്‍ നേരുന്നു.

ലാല്‍ ജോസ്–ലീന ദമ്പതികളുടെ ഇളയ മകളാണ് പോണ്ടിച്ചേരിയില്‍ എംബിബിഎസിന് പഠിക്കുന്ന കാതറിന്‍.