Monday 24 September 2018 12:05 PM IST : By സ്വന്തം ലേഖകൻ

പ്രിയ ‘മധു സാറിന്’ പിറന്നാളുമ്മകൾ നൽകി മോഹൻലാൽ; ചിത്രങ്ങൾ പങ്കു വച്ച് താരം

mmmmmmmm

“കാലുഷ്യമില്ലാത്ത മനസ്സാണ് ദീർഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യൻ! എന്റെ പ്രിയ മധു സാറിന് കടലോളം സ്നേഹവും ജന്മദിനാശംസകളും”. മലയാളസിനിമയുടെ കാരണവർ മധുവിന്റെ 85-ാം പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. ഒപ്പം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

മധുവിന്റെ എല്ലാ പിറന്നാളിനും ആശംസ അറിയിക്കാൻ മോഹൻലാൽ മറക്കാറില്ല. ഇത്തവണ ലൂസിഫറിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ളതിനാൽ പിറന്നാളിനു രണ്ടുദിവസം മുൻപു തന്നെ മധുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ലാൽ ആശംസകൾ അറിയിച്ചത്. മധുവിന്റെ മകളുടെയും മരുമകന്റെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ച് തന്റെ പ്രിയപ്പെട്ട ‘മധു സാറി’ന് പിറന്നാളുമ്മകൾ നൽകിയാണ് അദ്ദേഹം മടങ്ങിയത്.