Monday 17 December 2018 05:53 PM IST : By സ്വന്തം ലേഖകൻ

‘ഞാനും ഞാനുമെൻ ജീനും പിന്നെ ജീനിന്റെ മോനും പൂമരം കൊണ്ട് കപ്പലുണ്ടാക്കി’; ലാലിന്റെ പാരഡി ക്യാപ്ഷൻ ഹിറ്റ്

lal-new-1

നടനും സംവിധായകനുമായ ലാൽ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച, കൗതുകം നിറഞ്ഞ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. തന്റെയും തന്റെ മകന്റെയും മകന്റെ മകന്റെയും പാസ്പോർട്ട് സൈസ്, ബാല്യകാല ചിത്രങ്ങൾ ഒന്നിനു മുകളിൽ ഒന്നായി ക്രമീകരിച്ചതാണ് ലാൽ പോസ്റ്റ് ചെയ്ത ചിത്രം. ചിത്രത്തെക്കാൾ അതിന് ലാൽ നൽകിയ ക്യാപ്ഷനാണ് ശ്രദ്ധേയം. പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്നാരംഭിക്കുന്ന ഗാനത്തെ, ‘ഞാനും ഞാനുമെൻ ജീനും പിന്നെ ജീനിന്റെ മോനും പൂമരം കൊണ്ട് കപ്പലുണ്ടാക്കി’ എന്ന് പാരഡിയാക്കി, താരം ചിത്രത്തിനൊപ്പം കുറിച്ചു. എന്തായാലും സംഗതി ക്ലിക്കായി. ലാലിലെ പഴയ മിമിക്രിക്കാരൻ പഴയ ഊർജത്തോടെ ഇപ്പോഴും അദ്ദേഹത്തിന്റെയുള്ളിലുണ്ടെന്ന് വ്യക്തം.

lal-new-2

ലാലിന്റെ മകൻ ജീൻ പോൾ ലാൽ, ‘ലാൽ ജൂനിയർ’ എന്ന പേരിലാണ് സിനിമ ചെയ്യുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും നായകവേഷത്തിലെത്തുന്ന ഡ്രൈവിങ്ങ് ലൈസൻസാണ് ജീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.