Tuesday 04 February 2020 09:54 AM IST : By സ്വന്തം ലേഖകൻ

ലാലേട്ടൻ ഇവരുടെ ഫാൻ! വിജയനെയും മോഹനയെയും ചേർത്തു പിടിച്ച് താരം: പോസ്റ്റ് വൈറൽ

lal-new

വിജയനും ഭാര്യ മോഹനയും യാത്രകൾ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് സുപരിചിതരാണ്. ചായക്കട നടത്തുന്ന വിജയനും മോഹനയും ഈ കാലത്തിനിടയ്ക്ക് 25 രാജ്യങ്ങൾ സന്ദർശിച്ചു. ബാങ്കിൽ നിന്നും ലോൺ എടുത്തും സ്വർണം പണയം വച്ചും വീടിന്റെ ആധാരം പണയത്തിലാക്കിയും ഒക്കെ ആയിരുന്നു ഇവരുടെ യാത്രകൾ. ലോകം കാണാൻ ഉള്ളതാണ്, അത് കണ്ടു തന്നെ അറിയണം ഇതാണ് വിജയന്റെയും മോഹനയുടെയും നിലപാട്.

ഇപ്പോഴിതാ, വിജയനെയും മോഹനയെയും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ഇരുവർക്കുമൊപ്പമുള്ള ചിത്രം സഹിതം താരം പങ്കുവച്ചിരിക്കുന്ന പോസ്റ്റ് ഇതിനകം വൈറലാണ്.

അവർ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് താൻ സന്തോഷവാനാണെന്നും ആർക്കും പ്രചോദനമാകുന്ന ജീവിതമാണ് ഇവരുടേതെന്നും അദ്ദേഹം കുറിച്ചു.

വിജന്റെ, ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ വിജയനും മോഹനയും സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്.