Thursday 06 February 2020 10:05 AM IST : By സ്വന്തം ലേഖകൻ

വിജയം ആവർത്തിക്കാൻ പ്രിയ ജോഡികൾ! മഞ്ജുവും ബിജുവും വീണ്ടും: ‘ലളിതം സുന്ദരം’ വരുന്നു

lalitham

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് ‘ലളിതം സുന്ദരം’ എന്നു പേരിട്ടു. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ബിജു മേനോന്‍ നായകനാകുന്നു. മഞ്ജു വാരിയർ പ്രൊഡക്ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് റിലീസ് ചെയ്തു.

സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. സംഗീതം ബിജിബാൽ. ഛായാഗ്രഹണം പി. സുകുമാർ.

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. മുമ്പ് ഇവർ ഒന്നിച്ചഭിനയിച്ച കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പർഹിറ്റുകളായിരുന്നു.