Friday 11 October 2019 04:07 PM IST : By സ്വന്തം ലേഖകൻ

ആരാണ് ഈ ‘സുന്ദരി’ എന്നു മനസ്സിലായോ ? സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

sudev-new

മുടി തോളൊപ്പം മുറിച്ച്, നിറം പുരട്ടി, മഞ്ഞസാരിയും പിങ്ക് ബ്ലൗസും സ്വർണാഭരണങ്ങളും അണിഞ്ഞ, വെള്ളാരം കണ്ണുകളുള്ള സുന്ദരി. ഈ സുന്ദരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മറ്റാരുമല്ല, മലയാളത്തിന്റെ യുവനായകൻ സുദേവ് നായരാണ് ഈ ‘സുന്ദരി’.

തന്റെ പെൺവേഷത്തിലുള്ള ചിത്രം പങ്കുവച്ച് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് താരം.

എം.ബി പത്മകുമാറിന്റെ ‘മൈ ലൈഫ് പാര്‍ട്നര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സുദേവ് നായരെ തേടിയെത്തി. പൃഥ്വിരാജ് നായകനായ ‘അനാർക്കലി’, ‘എസ്ര’ എന്ന ചിത്രങ്ങളിലും സുദേവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും സുദേവ് അഭിനയിച്ചിട്ടുണ്ട്.

എന്തായാലും സുദേവിന്റെ സുന്ദരി ചിത്രം സോഷ്യൽ മീഡിയ വൈറലാക്കിക്കഴിഞ്ഞു.