Saturday 11 May 2019 03:07 PM IST : By സ്വന്തം ലേഖകൻ

ആദ്യ വിഡിയോ ഇടും മുമ്പേ 21 കെ സ്നേഹം! ലെനയുടെ യൂട്യൂബ് ചാനൽ വരുന്നു

lena-new

മലയാളത്തിന്റെ പ്രിയതാരം ലെനയുടെ യൂ ട്യൂബ് ചാനൽ വരുന്നു. ‘ലെനാസ് മാഗസിൻ’ എന്നാണ് ചാനലിന്റെ പേര്. പ്രമോ വിഡിയോ വന്ന ഉടൻ തന്നെ 21 കെ ഫോളോവേഴ്സിനെയാണ് ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. മെയ് പന്ത്രണ്ട് ഞായറാഴ്ച മുതലാണ് ചാനൽ ആരാധകരിലേക്കെത്തുക. ആദ്യ വിഡിയോ പോസ്റ്റ് ചെയ്യും മുമ്പ് തന്നെ ചാനലിനു കിട്ടിയിരിക്കുന്നത് അതിശയിപ്പിക്കുന്ന പിന്തുണയാണ്.

ട്രാവൽ, ഫൂഡ്, മ്യൂസിക്, ഇന്റർവ്യൂസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള വിഡിയോസാകും ചാനലിലൂടെ പ്രേക്ഷകരെ തേടിയെത്തുകയെന്ന് ലെന പ്രമോ വിഡിയോയിൽ പറയുന്നു. പ്രേക്ഷകരുമായി കൂടുതൽ സംവദിക്കുന്നതിനാണ് യൂ ട്യൂബ് ചാനലുമായി എത്തുന്നതെന്നും ലെന പറയുന്നു.

മികച്ച സ്വഭാവ കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ ലെന, ഇടയ്ക്കിടെ വേറിട്ട ഗെറ്റപ്പുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന ലെന, വസ്ത്രലോകത്തെ മാറുന്ന ട്രെൻഡുകൾ പരിചയപ്പെടുത്തുന്നതിലും സജീവമാണ്.