Friday 25 September 2020 09:06 AM IST : By സ്വന്തം ലേഖകൻ

‘ചെറുപ്പത്തിലാണ് എനിക്ക് കൂടുതൽ പ്രായമെന്നു തോന്നുന്നു’! പഴയ ചിത്രം പങ്കുവച്ച് ലെന: പോസ്റ്റ് വൈറൽ

lena

മലയാളത്തിന്റെ പ്രിയനടിയാണ് ലെന. കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രി. ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ‌ പങ്കുവച്ച തന്റെ ഒരു പഴയ ചിത്രവും കുറിപ്പുമാണ് വൈറൽ.

ചെറുപ്പത്തിലാണ് എനിക്ക് കൂടുതൽ പ്രായമെന്നു തോന്നുന്നു. നിങ്ങള്‍ക്ക് ആർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ ? എന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് ലെന ചോദിക്കുന്നത്.

ഇപ്പോഴാണ് പ്രായം കുറഞ്ഞതെന്നും ഈ ഫോട്ടോയിൽ പ്രായം തോന്നിക്കുന്നുണ്ടെന്നുമാണ് ചിത്രത്തിനു ലഭിക്കുന്ന കൂടുതൽ കമന്റുകൾ.

ലെന പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ആർട്ടിക്കിൾ 21’. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. ‌അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറിയാണ് ലെനയുടെ മറ്റൊരു ചിത്രം.