Saturday 26 October 2024 11:53 AM IST : By സ്വന്തം ലേഖകൻ

‘ജോജുവിന്റെ എട്ടും എട്ടും പതിനാറിന്റെ പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി...’: പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

lijo

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി സിനിമയെ പ്രശംസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

‘ജോജുവിന്റെ എട്ടും എട്ടും പതിനാറിന്റെ പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി...’ എന്നാണ് ചിത്രം കണ്ട ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യൽ മീഡിയയില്‍ കുറിച്ചത്. ലിജോയുടെ പോസ്റ്റ് ഇതിനോടകം വൈറൽ ആണ്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ജോജു, സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻതാരനിരയും, അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്, എ ഡി സ്റ്റുഡിയോസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.