Wednesday 25 November 2020 04:34 PM IST : By സ്വന്തം ലേഖകൻ

ലിജോയുടെ ജെല്ലിക്കെട്ട് ഓസ്കറിന് ; നോമിനേഷൻ ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം വിഭാഗത്തിലേക്ക്

lijjd

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ഓസ്കറിന്. ബെസ്റ്റ് ഇന്റര്‍നാഷനല്‍ ഫിലിം വിഭാത്തിലേക്കാണ് സിനിമ അയച്ചിരിക്കുന്നത്. വിവിധ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്്താണ് സിനിമ ഓസ്കറിലേക്ക് കുതിക്കുന്നത്. പതിനാല് പേരടങ്ങുന്ന  ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കമ്മറ്റിയാണ് ലിജോയുടെ സിനിമയെ 93ാമത്ത് അക്കാദമി അവാർഡ്സിലേക്ക് തിരഞ്ഞെടുത്തത്.

ടൊറന്റോ,ബസ്റ്റൺ, ബുസാന്‍,റോട്ടര്‍ഡാം,സ്‌റ്റോക്ഹോം എന്നീ ഫെസ്റ്റിവലിൽ ഫേവറിറ്റായിരുന്ന ചിത്രം 2019ഐഫ്എഫ്ഐ –യില്‍ ലിജോയ്ക്കു മികച്ച സംവിധായകനുള്ള അവാ‍ര്‍ഡും നേടിക്കൊടുത്തു. കശാപ്പിന് കൊണ്ടുപോകുന്ന ഒരു പോത്ത് കെട്ടഴിഞ്ഞ് പോകുന്നതും അതിനെ പിടിക്കാനായി നാട് മുഴുവന് ശ്രമിക്കുന്നതുമാണ് കഥയുടെ പശ്ചാത്തലം.

Tags:
  • Movies