Wednesday 07 October 2020 09:09 AM IST : By സ്വന്തം ലേഖകൻ

പ്രായം ഒന്നിനും തടസ്സമല്ല, കുട്ടിയായിരുന്നപ്പോഴേ പഠിക്കാനായില്ലല്ലോ എന്നാണ് വിഷമം ! കളരിത്തറയിൽ ചുവട് വച്ച് ലിസി

lissy

മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരിയായ നായികമാരിൽ ഒരാളാണ് ലിസി. ഏറെക്കാലമായി അഭിനയ രംഗത്തു നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, ലിസി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത, താൻ കളരി പരിശീലിക്കുന്നതിന്റെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

കളരിയോ, യോഗയോ നടത്തമോ എന്തുമാകട്ടെ അതു മുടങ്ങാതെ പരിശീലിച്ചാല്‍ ശരീരത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ലിസി പറയുന്നു.

‘എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയോധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിലും അദ്ഭുതകരമായ ഫിറ്റ്‌നസ് നല്‍കും. ചുവട്, വടിവ് എന്നിങ്ങനെ കളരിയുടെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ചിത്രത്തില്‍ കാണുന്നത് കലൈ റാണി, ലക്ഷ്മണ്‍ ഗുരുജി എന്നിവരാണ്. ഞാന്‍ ചെറിയ പ്രായത്തിലായിരുന്നപ്പോഴോ അല്ലെങ്കില്‍ കൗമാരത്തിലോ ഇത് പഠിക്കാനാകാഞ്ഞതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം.എന്റെ അഭിപ്രായത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് കളരിയുടെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാകുന്നതിനും അത് സഹായിക്കും. ഇതിനൊപ്പം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ഉതകുകയം ചെയ്യും’.– ലിസി ചിത്രത്തൊടൊപ്പം കുറിച്ചു.