Thursday 28 May 2020 11:31 AM IST : By സ്വന്തം ലേഖകൻ

‘ലോല’ സിനിമയാകുന്നു, ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു!

lola-film

ലോല ചലച്ചിത്രമാകുന്നു, ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സംവിധായകരായ കെ. മധു, ബ്ലസി, ലാൽ ജോസ്, ഡോ. ബിജു, ജി. മാർത്താണ്ഡൻ, മധുപാൽ, പ്രദീപ്‌ നായർ, ഗിന്നസ് പക്രു, ഷിബു ഗംഗാധരൻ, സലിം കുമാർ, സജിത് ജഗത്‌നന്ദൻ, കണ്ണന്‍ താമരക്കുളം, എം ബി പദ്മകുമാര്‍, അനീഷ്‌ ഉപാസന,കെ.ആർ പ്രവീൺ എന്നിവർ ചേർന്നാണ് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്.

നവാഗതനായ രമേശ് എസ് മകയിരമാണ് ലോലയുടെ  രചനയും സംവിധാനവും നിർവഹിക്കുന്നത്. മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ രമേശ് എസ് മകയിരം മഹാഗുരു സിനിമാറ്റിക് പരമ്പരയിൽ ബോധാനന്ദ സ്വാമിയായി അഭിനയരംഗത്ത് എത്തിയിരുന്നു. ഒരു നർത്തകിയുടെ  ജീവിതത്തിൽ ലോക് ഡൗൺ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ലോല എന്ന ചിത്രത്തിലൂടെ. ഓഡിഷന്‍ വഴിയായിരിക്കും നായിക ഉൾപ്പെടെയുള്ള നടീനടന്മാരെ തിരഞ്ഞെടുക്കുക. പുതുപുരക്കല്‍ ഫിലിംസാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ. 

ജൂൺ- ജൂലൈ മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്ന ലോലയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം - ആലപ്പുഴ ജില്ലകളിൽ ആയിരിക്കും. ലോക് ഡൗൺ ഇളവുകളിൽ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുൻകരുതലുകളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളും പൂർണമായി പാലിച്ചു കൊണ്ടായിരിക്കും ചിത്രീകരണം നടത്തുകയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മൂന്നു ഗാനങ്ങൾ ഉള്ള സിനിമയിൽ കവി രാജൻ കൈലാസ് എഴുതുന്ന വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം നിർവഹിക്കും. 'ലോല'യിലൂടെ പുതിയ ഗായകർക്കും അവസരം നൽകുന്നു.

നിര്‍മ്മാണം : എസ് ശശിധരന്‍ പിള്ള , ഛായഗ്രഹണം : സിനോജ് പി അയ്യപ്പൻ, എഡിറ്റർ: റഷിൻ അഹമ്മദ്, കവിത : രാജന്‍ കൈലാസ്, മ്യൂസിക് & ബിജിഎം : ഗിരീഷ് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : മനോജ് കാരന്തൂർ,  പ്രൊഡക്ഷൻ ഡിസൈനർ : അജയൻ വി കാട്ടുങ്ങൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : വിശാഖ് ആർ വാര്യർ, സൗണ്ട് ഡിസൈൻ : നിവേദ്  മോഹൻദാസ്, പ്രൊജക്റ്റ് ഡിസൈൻ : അരുൺ സോളോ, മേക്കപ്പ് : ലാലു കൂട്ടാലിട, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ,  പിആർഒ : ഏ എസ് ദിനേശ്, സ്റ്റിൽസ് : ദീപു അമ്പലക്കുന്ന്, മാര്‍ക്കറ്റിങ്‌ കണ്‍സൾട്ടിങ് : ഷാജി എ ജോണ്‍ , ഡിസൈൻ : സജീഷ് പാലായി.

e-mail : Lolafilm20@gmail.com , whatsapp: 6282496906

Tags:
  • Movie News
  • Movies