Tuesday 18 June 2019 10:35 AM IST : By സ്വന്തം ലേഖകൻ

ഇതാണ് മാസിന്റെ അണിയറക്കാഴ്ചകൾ! ‘ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മന്റ് -1’ വൈറൽ

lucifer-

ലൂസിഫറിൽ പ്രേക്ഷകരെ ത്രസിപ്പിച്ച മാസ് ആക്ഷൻ സീനിന്റെ മേക്കിങ് വിഡിയോ പുറത്ത്. ‘ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മന്റ് -1’ എന്ന പേരിലാണ് അണിയറ പ്രവർത്തകർ വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

‘കടവുളെ പോലെ...’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് സിനിമയിൽ ഈ ആക്ഷൻ രംഗം ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം മുരുകൻ മാർട്ടിനും കലാഭവൻ ഷാജോണും ആക്ഷൻ കൊറിയോഗ്രഫി ടീമിലെ അംഗങ്ങളുമാണ് ഈ സീനിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ കൊറിയോഗ്രഫർ.

ആക്ഷൻ രംഗങ്ങൾക്കു വേണ്ട നിർദേശം നൽകുന്ന സംവിധായകൻ പൃഥ്വിരാജ്, സ്റ്റണ്ട് സിൽവ, സെറ്റിൽ സന്ദർശനത്തിനെത്തിയ സംവിധായകൻ ഭദ്രന്‍, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെയും വിഡിയോയിൽ കാണാം.

ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.