Tuesday 19 February 2019 04:34 PM IST : By സ്വന്തം ലേഖകൻ

മാസ് ഗെറ്റപ്പിൽ, സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ലാലേട്ടൻ! പ്രതീക്ഷകൾ കൂട്ടി ‘ലൂസിഫർ’ ചിത്രങ്ങൾ

lucifer-new

ആരാധകരിൽ ആവേശത്തിന്റെ തീ കോരി നിറച്ച്, ലൂസിഫറിന്റെ കൂടുതൽ ചിത്രങ്ങൾ. ഇതിൽ മോഹൻലാലിന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രം ഇതിനോടകം ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതും മോഹൻലാലിന്റെ നായക വേഷവുമാണ് ഈ താരസമ്പന്ന സിനിമയുടെ പ്രധാന ഹൈലൈറ്റുകൾ. മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്.

മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് മോഹൻലാൽ. മാസ് ലുക്കിലുള്ള മോഹൻലാലിനെയാണ് പുതിയ പോസ്റ്ററുകളിലും ചിത്രങ്ങളിലും കാണുക. സ്റ്റീഫന്‍ നെടുമ്പള്ളിയെന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മാർച്ച് 28 ന് തിയേറ്ററിലെത്തും.