Friday 22 February 2019 12:14 PM IST : By സ്വന്തം ലേഖകൻ

സ്റ്റീഫൻ മാലാഖയോ അതോ ചെകുത്താനോ ? താരങ്ങളെ അണിനിരത്തി ലൂസിഫറിന്റെ പുതിയ പോസ്റ്ററെത്തി

lucifer-new

സ്റ്റീഫൻ നെടുമ്പള്ളി മാലാഖയോ അതോ ചെകുത്താനോ ? ആകാംക്ഷയവശേഷിപ്പിച്ച് ലൂസിഫറിന്റെ പുതിയ പോസ്റ്ററെത്തി. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. നായകനായ മോഹൻലാൽ, നായിക മഞ്ജു വാര്യർ, വില്ലൻ വേഷത്തിലെത്തുന്ന വിവേക് ഒബ്റോയ്, മറ്റു പ്രധാന കഥാപാത്രങ്ങളാകുന്ന ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരാണ് പോസ്റ്ററിലുള്ളത്. വെളുപ്പിന്റെയും കറുപ്പിന്റെയും മനോഹരമായ കലർത്തലിൽ വേറിട്ട പരീക്ഷണമാണ് പോസ്റ്റർ.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ ഒരു പൊളിറ്റിക്കൽ – ഫാമിലി ത്രില്ലറാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമാണ് മോഹൻലാലിന്. ഈ കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ വലിയ സ്വീകാര്യതയാണ് സ്വന്തമാക്കുന്നത്. മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥാകൃത്ത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫർ ഉടൻ തിയേറ്ററുകളിലെത്തും.