Friday 22 March 2019 11:37 AM IST : By സ്വന്തം ലേഖകൻ

ലൂസിഫറിലെ ആ സർപ്രൈസ് ഇതാണെന്ന് പ്രേക്ഷകർ, ട്രെയിലറിലെ രൂപം ആഗ്രഹിച്ചയാളോ ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

lucifer-new

ലൂസിഫറിന്റെ ട്രെയിലർ മില്യണും കടന്ന് കുതിക്കുമ്പോൾ, പ്രേക്ഷകർ ചർച്ച ചെയ്യുന്നത് ട്രെയിലറിലെ ഒരു രംഗത്തിൽ അവ്യക്തമായി മാത്രം കണ്ട ഒരു രൂപത്തെക്കുറിച്ചാണ്. ആകാരവും ലുക്കും ഒക്കെ വച്ച് നോക്കുമ്പോൾ അത് തങ്ങൾ പ്രതീക്ഷിക്കുന്ന ആൾ തന്നെയല്ലേയെന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ. മറ്റാരുമല്ല, ചിത്രത്തിന്റെ സംവിധായകൻ സാക്ഷാൽ പൃഥ്വിരാജ് തന്നെയാണ് ആ അവ്യക്ത രൂപമെന്നാണ് ആരാധകരുടെ പ്രതീക്ഷയും വിശ്വാസവും. എന്നാൽ അതുറപ്പിക്കാൻ, 28 ാം തീയതി വരെ കാത്തിരിക്കണം.

ചിത്രത്തിൽ ഒരു സർപ്രൈസ് ഒളിച്ചിരിക്കുന്നതായി പൃഥ്വി നേരത്തേ പറഞ്ഞിരുന്നു. അത് മമ്മൂട്ടിയോ വിജയ് സേതുപതിയോ അതോ പൃഥ്വി തന്നെയോ എന്നൊക്കെയായിരുന്നു പ്രധാന ചർച്ച. എന്നാൽ ട്രെയിലർ വന്നതോടെ, രൂപവും ഭാവവുമൊക്കെ വച്ച് അത് പൃഥ്വി തന്നെയെന്ന ഊഹത്തിലാണ് സിനിമാപ്രേമികൾ.

മോഹൻലാൽ നായകനാകുന്ന ലൂസിഫറിൽ മഞ്ജു വാരിയരാണ് നായിക. വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ അയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ട്.