Thursday 13 December 2018 10:48 AM IST : By സ്വന്തം ലേഖകൻ

‘‘ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ പറ്റില്ലല്ലോ’’; ത്രസിപ്പിക്കുന്ന സിനിമാക്കാഴ്ചയാകാൻ ലൂസിഫർ: ടീസർ

lucifer-new

ത്രസിപ്പിക്കുന്ന ഒരു സിനിമാക്കാഴ്ച വാഗ്ദാനം ചെയ്ത്, ലൂസിഫറിന്റെ ടീസർ. ദൃശ്യങ്ങളും ഡയലോഗുകളും അതിന്റെ സൂചനയാണ് നൽകുന്നത്. മോഹൻലാലിന്റെ പ്രകടനമാകും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ടീസറിൽ വ്യക്തം. ‘‘ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ. ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ പറ്റില്ലല്ലോ’’യെന്ന താരത്തിന്റെ ഡയലോഗ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടിയാണ് തന്റെ ഫെയ്സ് ബുക്ക് പേജില്‍ ടീസർ പ്രേക്ഷകരുമായി പങ്കു വച്ചത്.

പൊളിറ്റിക്കൽ മൂഡിലുള്ള മാസ് എന്റർടൈനറാണ് ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്നതും ലൂസിഫറിനെ ശ്രദ്ധേയമാക്കുന്നു. മഞ്ജു വാര്യരാണ് നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർക്കൊപ്പം വില്ലൻ വേഷത്തിൽ ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തിലുണ്ട്.

മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് മോഹൻലാലിന്. ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ്ബജറ്റിന്റെ നിർമ്മാണം.