Friday 22 March 2019 11:56 AM IST : By സ്വന്തം ലേഖകൻ

‘രാജുവിന്റെ വിസ്മയിപ്പിക്കുന്ന ഷോട്ടുകള്‍, മനസ് കീഴടക്കുന്ന ലാലേട്ടന്‍’! ലൂസിഫറിന്റെ ട്രെയിലർ ഷെയർ ചെയ്ത് വൈശാഖ്

vysakh-new

ലൂസിഫറിന്റെ ട്രെയിലറിന് അഭിനന്ദനവുമായി സംവിധായകൻ വൈശാഖ്. പൃഥ്വിരാജിന്റെ ഷോട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന്, ട്രെയിലർ ഷെയർ ചെയ്ത് തന്റെ ഫെയ്സ്ബുക്ക് പേജിൽ വൈശാഖ് കുറിച്ചു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ട്രെയിലറും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസറും ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് റിലീസ് ചെയ്തത്.

‘രാജുവിന്റെ വിസ്മയിപ്പിക്കുന്ന ഷോട്ടുകള്‍, മനസ് കീഴടക്കുന്ന ലാലേട്ടന്‍, ഗംഭീര ട്രെയിലര്‍, ലൂസിഫര്‍ ടീമിന് എല്ലാ ആശംസകളും’ വൈശാഖ് കുറിച്ചു.

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ്ഓഫിസ് ഹിറ്റ് ‘പുലിമുരുകനു’ ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. മമ്മൂട്ടിയെ നായകനാക്കി 2010ല്‍ ഒരുക്കിയ ‘പോക്കിരിരാജ’യിലെ ‘രാജ’ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’.