Monday 17 June 2019 12:13 PM IST : By സ്വന്തം ലേഖകൻ

‘മാന്യതയുടെ മുഖം മൂടി അണിഞ്ഞ്, കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം’! അശ്ലീലച്ചുവയോടെ പ്രതികരിച്ച യുവാവിനെതിരെ മാല പാർവതി

parvathi-new

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീലച്ചുവയോടെ പ്രതികരിച്ച യുവാവിനെതിരെ നടി മാല പാർവതി.

മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഇഷ്ടപ്പെട്ടുവെന്ന നടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയായിരുന്നു യുവാവിന്റെ കമന്റ ്. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പാർവതിയുടെ സോഷ്യൽ മീഡിയ കുറിപ്പ്.

സിനിമയ്ക്ക് അഞ്ചില്‍ അഞ്ച് റേറ്റിങ് നല്‍കി, അര്‍ഥമുള്ള സിനിമയെന്ന് പാർവതിയിട്ട കുറിപ്പിനു താഴെയാണ് യുവാവിന്റെ കമന്റ ്. ഇതാദ്യമല്ല ഈ അനുഭവമെന്നും നടി പറയുന്നു.

സിനിമ കണ്ടു കഴിഞ്ഞുള്ള അഭിപ്രായം വ്യക്തമായി എഴുതിയിട്ടും യുവാവ് വീണ്ടും ചോദ്യമുന്നയിച്ചിരിക്കുന്നതിന് പിന്നില്‍ ദ്വയാര്‍ഥമുണ്ടെന്നും മാന്യതയുടെ മുഖംമൂടി അണിഞ്ഞ് എത്തുന്ന ഇത്തരം ആളുകള്‍ കോമഡി എന്ന പേരില്‍ ഉപയോഗിക്കുന്ന അശ്ലീല ഭാഷയുടെ ഉദാഹരണമാണിതെന്നും പാർവതി പറയുന്നു.

ഇതേതുടര്‍ന്ന് ക്ഷമ ചോദിച്ച യുവാവ് കമന്റ ് പിന്‍വലിച്ചു.

പാർവതിയുടെ കുറിപ്പ്:

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്പെഷ്യലാണ്. എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമൻറ് ഒന്ന് നോക്കിക്കേ... രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ...