Thursday 04 August 2022 09:09 AM IST : By സ്വന്തം ലേഖകൻ

‘മാരകമായ രോഗം...ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ 22 ദിവസമേ കിട്ടിയൊള്ളു’: മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

maala-parvathy

നടി മാലാ പാര്‍വതിയുടെ അമ്മ കെ. ലളിത അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു.

‘അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം എസ്‌യുടി ആശുപത്രിയില്‍ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ് അറിഞ്ഞത് 12ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ 22 ദിവസമേ കിട്ടിയൊള്ളു.’– മാലാ പാർവതി സമൂഹമാധ്യമത്തിൽ കുറിച്ചു.