Monday 17 February 2020 12:01 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ ആക്ഷൻ സീനിൽ മാധവിന്റെ അരങ്ങേറ്റം! മേക്കിങ് വിഡിയോ വൈറൽ

madhav

തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ് വരനെ ആവശ്യമുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ സുരേഷ് ഗോപിയുടെ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുൽഖർ സൽമാനാണ് വിഡിയോ പങ്കുവച്ചത്.

എന്നാൽ മറ്റൊരു കൗതുകമാണ് വിഡിയോയുടെ ഹൈലൈറ്റ്. രംഗത്തിൽ, സുരേഷ് ഗോപിയുടെ സ്റ്റണ്ട് ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു കാണുന്ന പയ്യൻ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് ആണ്.

ചെറുതെങ്കിലും മാധവിന്റെ അഭിനയ അരങ്ങേറ്റമാണ് ചിത്രത്തിലെ ഈ രംഗം. അച്ഛന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് മാധവ് ടേക്കിനായി തയ്യാറെടുക്കുന്നത്. സുരേഷ് ഗോപിയുടെ മൂത്തമകൻ ഗോകുല്‍ സുരേഷ് സിനിമയിൽ സജീവമാണ്.

ദുൽഖർ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’ ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്‌ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്.