Wednesday 23 September 2020 02:21 PM IST : By സ്വന്തം ലേഖകൻ

87 ന്റെ നിറവിൽ മലയാള സിനിമയുടെ മധുസാർ! ആശംസകൾ നേർന്ന് താരങ്ങളും പ്രേക്ഷകരും

madhu

മലയാള സിനിമയുടെ കാരണവര്‍ മധുവിന് 87–ാം പിറന്നാള്‍ ആശംസകൾ നേർന്ന് താരങ്ങളും പ്രേക്ഷകരും.

‘പ്രിയപ്പെട്ട മധു സാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്നാണ് മധുവിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. മധുവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് Happy Birthday My Super Star എന്നാണ് മധുവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

1933 സെപ്റ്റംബര്‍ 23-ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴതില്‍ ആര്‍. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവന്‍നായര്‍ എന്ന മധു ജനിച്ചത്.