Friday 12 April 2019 12:29 PM IST : By സ്വന്തം ലേഖകൻ

മധുരരാജ പുലിമുരുകന്റെ കോപ്പിയോ? തകർപ്പൻ മറുപടിയുമായി വൈശാഖ്

vysakh-new

മമ്മൂട്ടിയുടെ ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരുന്ന മധുരരാജ ഇന്ന് തിയേറ്ററുകളിലെത്തി. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണി നിരക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറും ടീസറും വൻ ഹിറ്റായിരുന്നു. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ കണ്ട് അതിനു പുലിമുരുകനോടുള്ള സാമ്യതകൾ ആരോപിച്ചവർക്ക് സംവിധായകൻ വൈശാഖ് നൽകിയ കലക്കൻ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘മധുരരാജ എന്താണെന്ന് മധുരരാജ കണ്ടിട്ടല്ലേ തീരുമാനിക്കേണ്ടത്. ഇനിയിപ്പൊ കോപ്പിയടിയാണെന്നു തന്നെ വിചാരിച്ചോ. പക്ഷേ ഞാനെന്റെ സ്വന്തം ഉത്തരപേപ്പറിലല്ലേ നോക്കിയെഴുതുന്നത്. വേറെ ആരുടെയുമല്ലല്ലോ. ആകെയുള്ള പ്രശ്നം ഉത്തരം ശരിയാണോ അല്ലയോ എന്നതാണ്. അത് ഉത്തരപേപ്പര്‍ വായിച്ചിട്ട് തീരുമാനിച്ചാല്‍ പോരേ?’.– വൈശാഖ് ചോദിക്കുന്നു.

പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. സണ്ണി ലിയോണിന്റെ ഐറ്റം നമ്പറും വൻ താരനിരയും ചിത്രത്തിന്റെ ഹൈലൈറ്റാണ്.