Saturday 16 February 2019 03:23 PM IST : By സ്വന്തം ലേഖകൻ

സൈക്കിളിലും രാജ മാസ്! ‘മധുരരാജ’യുടെ പുതിയ പോസ്റ്ററും ഹിറ്റ്

raja-new-1

പുത്തൻ പോസ്റ്ററിലും ഞെട്ടിച്ച് ‘മധുരരാജ’. ‘പോക്കിരിരാജ’യിൽ കാറുകളുടെ നീണ്ട നിരയായിരുന്നു രാജയ്ക്ക് അകമ്പടി സേവിച്ചതെങ്കിൽ, ‘മധുരരാജ’യുടെ പുതിയ പോസ്റ്ററിൽ സൈക്കിൾ റിക്ഷകളുടെ അകമ്പടിയോടെ, സൈക്കിൾ റിക്ഷയിൽ കയറിയാണ് രാജയുടെ മാസ് വരവ്. ഇതിനോടകം ട്രോളൻമാരും ഈ പോസ്റ്റർ ഏറ്റെടുത്തു കഴിഞ്ഞു. പെട്രോൾ വില കൂടിയതാണ് രാജ കാർ ഉപേക്ഷിക്കാൻ കാരണമെന്നാണ് ചില വിരുതൻമാരുടെ കണ്ടെത്തൽ.

എന്നാൽ പുതിയ പോസ്റ്റർ കൂടി പുറത്തു വന്നതോടെ മധുരരാജ മാസിന്റെ മാക്സിമമാകുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടിയുടെ ആരാധകർ. സൂപ്പർ ഹിറ്റായ ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമാണ് ‘മധുരരാജ’. ചിത്രത്തിൽ രാജ എന്ന ഗ്യാങ് ലീഡറുടെ വേഷത്തിലാണ് മമ്മൂട്ടി.

raja-new-2

തമിഴ് നടൻ ജയ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സണ്ണി ലിയോണിന്റെ ഐറ്റം നമ്പരും എടുത്തു പറയണം.

ഫാമിലി – ആക്ഷൻ ത്രില്ലറായാണ് സംവിധായകൻ വൈശാഖ് ‘മധുരരാജ’ അണിയിച്ചൊരുക്കുന്നത്. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും.