Thursday 06 December 2018 12:32 PM IST : By സ്വന്തം ലേഖകൻ

‘ഈ ഫോട്ടോ എടുത്തവര്‍ക്ക് നന്ദി..’; അപരിചിതനായ ഫോട്ടോഗ്രാഫറോട് മഡോണ പറയുന്നതിങ്ങനെ

madona.new

‘ഈ ഫോട്ടോ എടുത്തവര്‍ക്ക് നന്ദി.. എന്റെ അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു’ എന്ന കുറിപ്പോടെ മഡോണ സെബാസ്റ്റ്യൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു വിവാഹ ചടങ്ങിനിടെ മഡോണയറിയാതെ ആരോ പകർത്തിയതാണിത്. ഇപ്പോൾ ‘കൊടിഗോബ്ബ 3’ എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മഡോണ. മഡോണയുടെ ആദ്യ കന്നട സിനിമയാണിത്. ‘കൊമ്പ് വച്ച സിങ്കം ഡാ’ എന്ന തമിഴ് ചിത്രത്തിലും മഡോണയാണ് നായിക.

താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന ചിത്രങ്ങൾക്ക് പൊതുവേ പ്രേക്ഷക സ്വീകാര്യത കിട്ടാറുണ്ടെങ്കിലും മഡോണയുടെ ചിത്രം സ്പെഷ്യലാണെന്ന് താരത്തിന്റെ കുറിപ്പിൽ നിന്ന് മനസ്സിലാക്കാം.