Friday 25 May 2018 12:04 PM IST : By സ്വന്തം ലേഖകൻ

‘അണിയറയിലൊരുങ്ങിയ മഹാനടി’; മേക്കിംഗ് വിഡിയോ

mahanati

ബോക്സ് ഓഫീസിൽ സർവ്വകാല റെക്കോഡുകൾ കുറിച്ച് കുതിക്കുകയാണ് തെലുങ്ക് ചിത്രം മഹാനടി. നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സാവിത്രിയെ അഭ്രപാളിയിൽ അനശ്വരയാക്കിയ കീർത്തി സുരേഷിനും ജെമിനി ഗണേഷനായെത്തി വിസ്മയിപ്പിച്ച ദുൽഖർ സൽമാനും വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങൾ കോർത്തിണക്കിയുള്ള രസകരമായ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും അണിയറപ്രവർത്തകരുടെ കഠിനാദ്ധ്വാനവുമാണ് വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്.

ദുൽഖറും കീർത്തി സുരേഷും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങളും വിഡിയോയിലുണ്ട്.