Friday 16 July 2021 09:09 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ ആദ്യ ഫ്രെയിം’: മലർവാടിക്കൂട്ടത്തിന്റെ ചിത്രം പങ്കുവച്ച്, സന്തോഷം കുറിച്ച് വിനീത്

vineeth

മലയാള സിനിമയ്ക്ക് വിനീത് ശ്രീനിവാസന്‍ എന്ന പ്രതിഭാധനനായ സംവിധായകനെയും ഒരു കൂട്ടം മികച്ച അഭിനേതാക്കളെയും സമ്മാനിച്ച ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. വൻ ഹിറ്റായ ചിത്രത്തിൽ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശ്രാവണ്‍, ഹരികൃഷ്ണന്‍ എന്നിവരായിരുന്നു താരങ്ങൾ.

ഇപ്പോഴിതാ, ചിത്രം തിയറ്ററിലെത്തി 11 വർഷം തികയുന്നതിന്റെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

‘ഞങ്ങളുടെ ആദ്യ ഫ്രെയിം’ എന്ന കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രം പങ്കു വച്ചിരിക്കുന്നത്. 2010 ജൂലെ 16നാണ് മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്തത്. നടന്‍ ദിലീപാണ് ചിത്രം നിര്‍മിച്ചത്.