Monday 13 May 2019 03:54 PM IST : By സ്വന്തം ലേഖകൻ

‘മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി പങ്കുവയ്ക്കുന്നു, എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും’! വിമർശകരുടെ വായടപ്പിച്ച് മാളവിക

malavika

ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമർശിച്ചവരുടെ വായടപ്പിച്ച് മാളവിക മോഹൻ.

ഹാഫ് ജീന്‍സിൽ, ഗ്ലാമർ ലുക്കിൽ കസേരയിൽ ഇരിക്കുന്ന തന്റെ ചിത്രം മാളവിക സോഷ്യൽ മീഡിയയിൽ പങ്കു വച്ചതാണ് വിമർശനത്തിനു കാരണമായത്. എന്നാൽ അതിന് മാളവിക കൊടുത്ത മറുപടി അതേ ഗെറ്റപ്പിലെ മറ്റൊരു ചിത്രം കൂടി ഷെയർ ചെയ്യുക എന്നതായിരുന്നു.

ആദ്യ ചിത്രത്തിന് മോശം കമന്റുകളുമായി രംഗത്തു വന്നവർ ഇത്തരമൊരു നീക്കം തീരെ പ്രതീക്ഷിച്ചിരുന്നില്ല.

‘മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും’.– ചിത്രത്തോടൊപ്പം മാളവിക കുറിച്ചു.

ഇപ്പോൾ, നടിയെ പിന്തുണച്ച് നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്.

ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ്. നിർണായകം, ദ ഗ്രേറ്റ് ഫാദർ രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ.