Saturday 28 March 2020 03:22 PM IST : By സ്വന്തം ലേഖകൻ

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി ചക്കി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ: പോസ്റ്റ് വൈറൽ

malavika

മാളവിക ജയറാം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി കോസ്റ്റ്യൂമിലാണ് മാളവിക ചിത്രങ്ങളില്‍. ചിത്രങ്ങള്‍ കണ്ട പലരും ആദ്യ സംശയം ചക്കി എന്ന മാളവിക വിവാഹിതയാകുകയാണോ എന്നായിരുന്നു.

എന്നാല്‍ ഒരു ടെക്സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും പോസ്റ്റില്‍ പറയുന്നു.

ജയറാം–പാർവതി ദമ്പതികളുടെ മകളായ ചക്കി ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.