Thursday 22 August 2019 12:08 PM IST : By സ്വന്തം ലേഖകൻ

അഴകിന്റെ വേദിയില്‍ സൗന്ദര്യ നീലിമ! ഫാഷൻ വീക്കില്‍ ഗ്ലാമറസായി മാളവിക: വൈറലായി വിഡിയോ

malavika-new

തന്റെ ഗ്ലാമർലുക്കിലുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കാൻ മടികാണിക്കാത്ത താരമാണ് യുവനായിക മാളവിക മോഹൻ. ഇതിന്റെ പേരിൽ പലപ്പോഴും മാളവിക സൈബർ ആക്രമണം നേരിട്ടിട്ടുമുണ്ട്.

ഇപ്പോഴിതാ, ലാക്മേ ഫാഷൻ വീക്കില്‍ ഗ്ലാമറസായി വേദിയിലെത്തിയ താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡിസൈനർ വിനീത് രാഹുല്‍ ആണ് താരത്തിന്റെ വസ്ത്രം ഡിസൈൻ ചെയ്തത്.

ഓഗസ്റ്റ് 21 മുതൽ ഒരാഴ്ചക്കാലമാണ് ലാക്മേ ഫാഷൻ വീക്ക്. കത്രീന കൈഫ്, ഖുശി കപൂർ, കരിഷ് കപൂർ, സോഫി ചൗദരി, അമൃത അറോറ, ഡെയ്സി ഷാ, ഇഷാൻ ഖട്ടർ എന്നീ ബോളിവുഡ് താരങ്ങളുടെ സാനിധ്യവും ആദ്യദിനത്തിന്റെ ഹൈലൈറ്റായി.

‘പട്ടം പോലെ’ എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ, രജനികാന്ത് ചിത്രം പേട്ട എന്നിവയിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.

വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ഈ വർഷം തുടങ്ങും.