Thursday 23 January 2020 11:47 AM IST : By സ്വന്തം ലേഖകൻ

‘എൺപതുകളിൽ ജനിച്ചു വളർന്നത് വളരെ ആനന്ദകരമായിരുന്നു, സന്തോഷം അമൂല്യമാണ്’! ഈ താരനായികയെ മനസ്സിലായോ ?

kaniha

തന്റെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ച്, എൺപതുകളിൽ ബാല്യം ചെലവഴിച്ചതിന്റെ സന്തോഷം കുറിച്ച്, മലയാളത്തിന്റെ പ്രിയ താരം കനിഹ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറൽ ആണ്.

“എൺപതുകളിൽ ജനിച്ചു വളർന്നത് വളരെ ആനന്ദകരമായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങള്‍, വീടിനു പുറത്തുള്ള കളിച്ച് തിമിർക്കൽ...സാങ്കേതികത ജീവിതത്തെ നിയന്ത്രിക്കാത്ത കാലം. അത്തരം മൂല്യബോധങ്ങള്‍ ജീവിതത്തിൽ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നു. ജീവിതം വളരെ ലളിതമായി തോന്നുന്നു. സന്തോഷം അമൂല്യമാണ്. എൺപതുകളിലെ എല്ലാ കുട്ടികളെയും ഞാൻ ചേർത്തു പിടിക്കുന്നു...”.– കനിഹ കുറിച്ചു.

മാമാങ്കത്തിലാണ് കനിഹ ഒടുവില്‍ മലയാളത്തിൽ അഭിനയിച്ചത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്.