Saturday 18 January 2020 11:53 AM IST : By സ്വന്തം ലേഖകൻ

ആകാംക്ഷ നിലനിർത്തി ഫഹദിന്റെ നോട്ടം! മാലിക് ഫസ്റ്റ്ലുക്ക് പങ്കുവച്ച് മമ്മൂട്ടിയും മോഹൻലാലും

malik-new

ഫഹദ് ഫാസില്‍ നായകനാകുന്ന ‘മാലിക്’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് വേറിട്ട ഗെറ്റപ്പുകളിലാകും പ്രത്യക്ഷപ്പെടുക. ചരിത്ര പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആന്റോ ജോസഫ് ആണ് നിർമിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഫഹദിന്റെ മുഖം പൂർണമായും കാണാൻ സാധിക്കില്ല. തലമുടിയിൽ നരപടർന്ന ലുക്കിൽ, വൃദ്ധന്റെ മേക്കോവറിലാണ് താരം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

‘ടേക്ക് ഓഫി’നു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.