Thursday 27 June 2019 12:03 PM IST : By സ്വന്തം ലേഖകൻ

‘‘അർജുൻ എനിക്കു പ്രിയപ്പെട്ടവൻ, എന്റെ എല്ലാം...’’! തുറന്നു പറഞ്ഞ് മലൈക

malika-arora

ഒടുവിൽ മലൈക പറഞ്ഞു, ‘‘അർജുൻ എനിക്കു പ്രിയപ്പെട്ടവൻ, എന്റെ എല്ലാം...’’. അതോടെ, കുറേക്കാലമായി ബോളിവുഡിലെ പ്രധാന ചർച്ചകളിലൊന്നായ പ്രണയവാർത്തയ്ക്ക് സ്ഥിരീകരണമായിരിക്കുന്നു. അര്‍ജുൻ കപൂറുമായി താൻ പ്രണയത്തിലാണെന്ന് തുറന്നു പറയാൻ മലൈക തിരഞ്ഞെടുത്തത് അർജുന്റെ 34–ാം പിറന്നാൾ ദിനമാണെന്നതാണ് മറ്റൊരു പ്രത്യേകത.

‘ഹാപ്പി ബർത് ഡേ, മൈ ക്രേസി, ഇൻസേൻലി ഫണ്ണി ആൻഡ് അമേസിങ് അർജുൻ കപൂർ. ലൗവ് ആൻഡ് ഹാപ്പിനെസ് ഓൾവെയ്സ്’- അർജുനൊപ്പം ചേർന്നുനിൽക്കുന്ന ചിത്രം പങ്കുവച്ച് മലൈക കുറിച്ചു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഇപ്പോൾ ന്യൂയോർക്കിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ മുംബൈയിൽ നിന്നു പുറപ്പെട്ടത്.

അർജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ സജീവമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇരുവരും വ്യക്തമായ ഒരു മറുപടിയും നൽകിയിരുന്നില്ല.

2016ൽ ആണ് 45 കാരിയായ മലൈക അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയത്.