Thursday 16 May 2019 04:58 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളെന്നെ എന്താണ് ചെയ്യിപ്പിച്ചതെന്ന് നോക്കൂ’! പുതിയ വർക്കൗട്ട് വിഡിയോ പങ്കുവച്ച് മലൈക

malika

ബോളിവുഡിലെ വാർത്താ താരമാണ് മലൈക അറോറ. നടന്‍ അർബാസ് ഖാനുമായുള്ള പ്രണയവും വിവാഹവും വിവാഹ മോചനവും തുടങ്ങി, ഇപ്പോൾ നടന്‍ അർജുൻ കപൂറുമായുള്ള പ്രണയം വരെ എക്കാലവും ഗോസിപ്പു കോളങ്ങളിൽ ഈ മുൻനായികയുണ്ടായിരുന്നു.

എന്നാൽ 45കാരിയായ മലൈകയെ കണ്ടാൽ 16 വയസുകാരനായ അര്‍ഹാന്‍ ഖാന്റെ അമ്മയാണെന്നു പറയില്ലെന്നാണ് ആരാധകരുടെ പക്ഷം. ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത മലൈകയെ കണ്ടാല്‍ അത്ര പ്രായം പറയുകയുമില്ല എന്നതാണ് സത്യം.

ഇടയ്ക്കിടെ തന്റെ വർക്കൗട്ട് വിഡിയോകൾ മലൈക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള, മലൈകയുടെ എറ്റവും പുതിയ ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

തന്റെ ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ചില്ലറ അധ്വാനമൊന്നുമല്ല മലൈകയുടെത് എന്ന് തെളിയിക്കുന്ന വിഡിയോയാണിത്. വര്‍ക്കൗട്ടിനിടെ പകര്‍ത്തിയ വിഡിയോ മലൈക തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കു വച്ചിരിക്കുന്നത്. ‘നിങ്ങളെന്നെ എന്താണ് ചെയ്യിപ്പിച്ചതെന്ന് നോക്കൂ’ എന്നും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. മറ്റു ചില ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെയും പോസ്റ്റ് ടാഗ് ചെയ്തിട്ടുണ്ട്.