Thursday 05 November 2020 09:31 AM IST : By സ്വന്തം ലേഖകൻ

‘ഇതൊക്കെ മുത്തശ്ശി എന്നെക്കാൾ വേഗത്തിൽ പഠിച്ചു’! തകർപ്പൻ നൃത്തവുമായി പ്രാർഥനയും മല്ലിക സുകുമാരനും: വിഡിയോ

mallika

അമ്മൂമ്മ മല്ലിക സുകുമാരനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ക്യൂട്ട് വിഡിയോ പങ്കുവച്ച് പ്രാർഥന ഇന്ദ്രജിത്ത്. മല്ലിക സുകുമാരന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് പ്രാർഥന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സാവേജ് ലൗ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടു വയ്ക്കുന്നത്.

‘HAPPY BIRTHDAY TO THE COOLEST GRANDMOM EVER, you learn these tiktok dances faster than me, love u so much’ പ്രാർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളായ പ്രാർഥനയുടെ ജന്മദിനം അടുത്തിടെയായിരുന്നു. ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ് പ്രാർഥന. അടുത്തിടെ ഹിന്ദിയിലും പ്രാർഥന അരങ്ങേറ്റം കുറിച്ചിരുന്നു.