Thursday 14 November 2019 06:50 PM IST : By സ്വന്തം ലേഖകൻ

മേക്കപ്പോ! ഫോട്ടോഷൂട്ടിന് കണ്ണാടി കണ്ടപ്പോൾ മമ്മൂക്ക പറഞ്ഞത് (വിഡിയോ)

mammotty-covershoot-video

മഹാനടന്റെ ആരും കാണാത്ത അതുല്യഭാവം പുറത്തുവിട്ടതിന്റെ സന്തോഷത്തിലാണ് വനിത. മാമാങ്കത്തിനു വേണ്ടിയുള്ള മെഗാസ്റ്റാറിന്റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചയാണ് വനിതാ മാഗസിന്റെ പുത്തൻ കവറിലൂടെ ആരാധകർക്ക് മുന്നിലെത്തിയത്. ചുവന്ന പൊട്ടും നീണ്ട മുടിയുമായി സ്ത്രൈണ ഭാവത്തിൽ നിൽക്കുന്ന മമ്മൂക്കയുടെ ചിത്രം ആരാധകരെ ശരിക്കും ഞെട്ടിച്ചു. 

നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ പെൺഭാവത്തിലുള്ള മമ്മൂക്ക വൈറലായി. ഇപ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് മെഗാസ്റ്റാറിന്റെ കിടിലൻ മേക്കോവർ. വനിതയുടെ ഫോട്ടോഷൂട്ടിനായി കാഷ്വൽസ് അണിഞ്ഞാണ് താരമെത്തിയത്. വിഡിയോ കാണാം; 

Tags:
  • Celebrity Interview
  • Vanitha Exclusive
  • Movies