Saturday 28 September 2019 12:07 PM IST : By സ്വന്തം ലേഖകൻ

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി മാമാങ്കം, വിസ്മയിപ്പിച്ച് താരരാജാവ്; ഗംഭീര ടീസർ വിഡിയോ!

mamangam88ggii

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മനോഹര കാഴ്ചകളുമായി മാമാങ്കത്തിന്റെ ഗംഭീര ടീസർ പുറത്തിറങ്ങി. കേരളത്തിൽ ജീവിച്ചിരുന്ന യുദ്ധവീരന്മാരുടെ കഥ പറയുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പുറമെ വലിയൊരു താരനിര തന്നെയുണ്ട്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മാമാങ്കം. 

ഉണ്ണി മുകുന്ദനും ബാലതാരം അച്യുതനും പ്രത്യക്ഷപ്പെടുന്ന ടീസറിന്റെ ഒടുവിൽ താരരാജാവ് മമ്മൂട്ടി എത്തുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് മാമാങ്കം വിശേഷിപ്പിക്കപ്പെടുന്നത്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണൻ.  

കനിഹ, അനു സിത്താര, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന മറ്റു താരങ്ങള്‍. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നു. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഷൂട്ടിങ് നടന്നത്.

Tags:
  • Movie News
  • Movies