Thursday 18 April 2019 10:34 AM IST : By സ്വന്തം ലേഖകൻ

കുട്ടികളോ മമ്മൂക്കയോ ഇളയത്! ‘കുട്ടിരാജ’മാർക്കൊപ്പം നൃത്തം ചെയ്ത് ‘മധുരരാജ’: വിഡിയോ

mammookka-new

ആരാധകരെ ആവേശക്കൊടുമുടി കയറ്റി വിജയ പ്രദർശനം തുടരുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ. താരത്തിന്റെ നിറഞ്ഞാട്ടം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിരിക്കാനും ത്രസിക്കാനും പറ്റിയ വിഭവങ്ങളൊക്കെ ചിത്രത്തിൽ ധാരാളമായി നിറച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ, ചിത്രത്തിൽ മമ്മൂട്ടി കുട്ടികൾക്കൊപ്പം ഡാൻസ് കളിക്കുന്നതിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ലൊക്കേഷനിൽ നിന്ന് പകർത്തിയ ഈ വിഡിയോയിൽ കുട്ടിരാജമാർക്കൊപ്പം ആസ്വദിച്ചു നൃത്തം ചെയ്യുന്ന മമ്മൂക്കയെയാണ് കാണുക. ഒരു പാട്ടു രംഗത്തിലുള്ള ഭാഗമാണ് വിഡിയോ.

‘‘മമ്മൂക്ക കുട്ടികളുടെ കൂടെ നിൽക്കുമ്പോൾ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട്, ആരാണ് കൂടുതൽ ഇളയതെന്ന്. കൊറിയോഗ്രാഫർ ആന്‍ഡ് ഡാൻസർ മമ്മൂക്ക’’.–സംവിധായകൻ വൈശാഖ് വിഡിയോ പങ്കുവച്ച് കുറിച്ചതിങ്ങനെ.

2010ൽ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. നെടുമുടി വേണു, സിദ്ധിഖ്, തമിഴ് നടൻ ജയ്, ഷംന കാസിം, അന്ന രേഷ്മ രാജൻ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.