Wednesday 05 October 2022 08:45 AM IST : By സ്വന്തം ലേഖകൻ

‘വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടി, അംഗീകരിക്കാൻ ആകില്ല’: നിലപാട് വ്യക്തമാക്കി മമ്മൂട്ടി

mammootty-new

നടൻ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയത് തെറ്റെന്നും തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മമ്മൂട്ടി.

തന്റെ പുതിയ ചിത്രം ‘റോഷാക്ക്’ന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണ്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.

‌നേരത്തെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതിനാണ് ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാക്കൾ നടപടിയെടുത്തത്. ശ്രീനാഥിനെതിരായ കേസ് പരാതിക്കാരി പിൻവലിച്ചെങ്കിലും വിലക്ക് നിലനിൽക്കും എന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.