Tuesday 19 March 2019 02:58 PM IST : By സ്വന്തം ലേഖകൻ

ചിരിയഴകിൽ നിറഞ്ഞ് അമീറക്കുട്ടിയും മമ്മൂക്കയും! സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ക്യൂട്ട്പിക്

mammookka-new

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ അടക്കിഭരിച്ചത് ജോൺ ഏബ്രഹാം പാലക്കലാണ്. പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ഈ ഫസ്റ്റ് ലുക്ക് ലൊക്കേഷന്‍ സ്റ്റിൽ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു. ലൈക്കുകളും ഷെയറുകളും കുമിഞ്ഞു കൂടിയപ്പോൾ ഇക്കാ ഫാൻസിന്റെ ആവേശം അതിന്റെ കൊടുമുടി കയറി. പതിനെട്ടാം പടിയ്ക്കും കഥാപാത്രത്തിനും വേണ്ടി കാത്തിരിക്കാൻ ആ ഒരു സ്റ്റില്‍ മാത്രം മതിയെന്നാണ് പ്രേക്ഷകരുടെ പക്ഷം.

ഇപ്പോഴിതാ മമ്മൂക്കയുടെ മറ്റൊരു ചിത്രം കൂടി സോഷ്യൽ മീഡിയ നെഞ്ചേറ്റിക്കഴിഞ്ഞു. കൊച്ചുമകള്‍ മറിയം അമീറ സൽമാനോടൊപ്പമുള്ള മമ്മൂട്ടിയുടെ ഈ ക്യൂട്ട് ചിത്രം മലയാളികൾ ഹൃദയത്തോടു ചേർത്തു നിർത്തുകയാണ്.

ചിത്രത്തിൽ, ഉപ്പൂപ്പയുടെ മടിയിലിരിക്കുകയാണ് കുഞ്ഞ് അമീറ. നിറ ചിരിയോടെ കുഞ്ഞു മാലാഖയെ തന്നോടു ചേർത്തു പിടിച്ചിരിക്കുകയാണ് മമ്മൂക്ക.

മകളുമൊത്തുള്ള ദുൽഖറിന്റെയും അമാലിന്റെയും ചിത്രങ്ങളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.