Tuesday 23 July 2019 10:28 AM IST : By സ്വന്തം ലേഖകൻ

കറുപ്പിലും വെളുപ്പിലും നിറഞ്ഞ ഹരം! അഭിനയ ചക്രവർത്തിയുടെ ഓർമയിൽ താരരാജാക്കൻമാർ

shivaji-new

തമിഴ് സിനിമയുടെ അഭിനയ ചക്രവർത്തിയായിരുന്നു ശിവാജി ഗണേശൻ. വേറിട്ട കഥാപാത്രങ്ങളും തകർപ്പൻ പ്രകടനവുമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ആ അതുല്യ പ്രതിഭ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞിട്ട് 18 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

നടനവിസ്മയത്തിന്റെ 18 - ാം ചരമവാർഷികത്തിന് അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമമർപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും.

ഇരുവരും ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ ഓർമപുതുക്കിയത്.

ജൂലൈ 21ന് ആയിരുന്നു ശിവാജി ഗണേശന്റെ 18-ാം ചരമവാർഷികം. 1966-ല്‍ പത്മശ്രീ പുരസ്കാരവും 1984 ല്‍ പത്മഭൂഷണും നൽകി രാജ്യം ആദരിച്ച ശിവാജി ഗണേശൻ 2001 ജൂലൈ 21-നാണ് അന്തരിച്ചത്. 1999-ല്‍ പുറത്തിറങ്ങിയ ‘പടയപ്പ’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

പ്രതാപ് പോത്തൻ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ ഒരു യാത്രാമൊഴിയിലൂടെ അദ്ദേഹം മലയാളത്തിലും സാന്നിധ്യമറിയിച്ചിരുന്നു.