Saturday 07 May 2022 09:06 AM IST : By സ്വന്തം ലേഖകൻ

‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം’: വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാർഷികാശംസകളുമായി ദുൽഖർ

mammootty

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തും തങ്ങളുടെ 43 ആം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ, വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകള്‍ നേർന്ന് മനോഹരമായ ഒരു കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും പഴയകാല ചിത്രമാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്.

‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം, ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധിയാളുകളാണ് ഇരുവര്‍ക്കും മംഗളാശംസകളുമായെത്തിയിരിക്കുന്നത്.

1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ സുറുമി ഡോക്ടറാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തെന്നിന്ത്യയുടെ പ്രിയതാരമായി വളർന്നു. ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. ഇവർക്ക് രണ്ട് ആൺമക്കളാണ്. അമാല്‍ സൂഫിയ ആണ് ദുൽഖറിന്റെ ഭാര്യ. മറിയം ആണ് മകൾ.