Monday 05 August 2024 09:16 AM IST : By സ്വന്തം ലേഖകൻ

‘സന്തോഷിക്കാൻ കഴിയുന്ന സമയമല്ല ഇപ്പോൾ, എന്റെ നാട്ടുകാർ വലിയ വേദനയിലാണ്’: വികാരഭരിതനായി മമ്മൂട്ടി

mammootty

ഫിലിംഫെയർ പുരസ്കാര വേദിയിൽ വയനാടിന്റെ വേദന പങ്കുവച്ച് മമ്മൂട്ടി.

‘ഇത് എനിക്കേറെ സന്തോഷം പകരുന്ന നിമിഷമാണ്. പക്ഷേ, സന്തോഷിക്കാൻ കഴിയുന്ന സമയമല്ല ഇപ്പോൾ. കാരണം, വയനാട്ടിലെ എന്റെ നാട്ടുകാർ വലിയ വേദനയിലാണ്. നിരവധി പേർക്ക് അവരുടെ ഉറ്റവരെയും അവർക്കുള്ളതുമെല്ലാം നഷ്ടപ്പെട്ടു. അവരെ ഈ നിമിഷം ഞാൻ ഓർക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരും അവരെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുകയാണ്’.– വിക്രമിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി പറഞ്ഞു. വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്. വലിയ കയ്യടികളോടെയാണ് സദസ് മമ്മൂട്ടിയുടെ വാക്കുകളെ ഏറ്റുവാങ്ങിയത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്. ഇത് 15 ആം തവണയാണ് മമ്മൂട്ടി ഈ നേട്ടത്തിന് അർഹനാകുന്നത്.